മുണ്ടക്കയം: ജയലളിതയെക്കുറിച്ച് കൂട്ടിക്കലിലെ പഴമക്കാർക്കും പറയാനുണ്ട് ഏറെ കാര്യം. എംജിആറിനൊപ്പം കൂട്ടിക്കൽ, തേൻപുഴ മേഖലകളിൽ 1972ലാണ് ജയലളിത സിനിമാ അഭിനയത്തിനായി എത്തിയത്. അന്നമിട്ട കൈ എന്ന തമിഴ് സിനിമയുടെ ചിത്രീകരണമാണ് കൂട്ടിക്കൽ പൊട്ടംകുളം വീട്, തേൻപുഴയിലെ തോട്ടം, പീരുമേട് ടൈഫോയിഡ് എസ്റ്റേറ്റ് എന്നിവിടങ്ങളിൽ നടന്നത്.

തേൻപുഴയിലെ സ്വകാര്യ തോട്ടത്തിൽ എംജിആറുമായുള്ള ഭാഗം ചിത്രീകരിച്ചിരുന്നു. ചിത്രീകരണം കാണാനെത്തിയ ഗ്രാമവാസികളോട് സംസാരിക്കാനും ഇടപെടാനും ജയലളിത ഒരു മടിയും കാട്ടിയിരുന്നില്ലെന്നു പഴമക്കാർ ഓർക്കുന്നു. 1966ൽ അന്നമിട്ട കൈ എന്ന സിനിമ ചിത്രീകരണം ആരംഭിച്ചെങ്കിലും എംജിആറിനുണ്ടായ അപകടത്തെ തുടർന്നു പിന്നീട് പുനരാരംഭിച്ചത് 1972ലായിരുന്നു.

എം. കൃഷ്ണൻനായരാണ് സംവിധാനം ചെയ്തത്. 1972 സെപ്റ്റംബർ 15നാണ് ചിത്രം റിലീസായത്. ജയലളിതയുടെ വേർപാട് പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് കൂട്ടിക്കലിലെ പഴയ തലമുറയെ.suppliment-bible1lab

LEAVE A REPLY