എരുമേലി : ഇന്ന് ജൂൺ 11 ഞായറാഴ്ച. മുക്കൂട്ടുതറയിലെ ഞായർ ചന്തക്ക് പുതുജീവൻ കിട്ടിയ ദിനം. ആയിരകണക്കിനാളുകളാണ് ചന്ത യിലെത്തിയത്. എല്ലാവരുടെയും മനസ് നിറയെ നാടിൻറ്റെ പ്രതാപം നിലനിർത്തുന്ന ചന്തയോടുളള അളവറ്റ സ്നേഹമായിരുന്നു.ചന്ത ശനി യാഴ്ചയാക്കണമെന്ന വ്യാപാരി സംഘടനകളുടെ തീരുമാനത്തിനെതിരെ അവരെല്ലാം ഒപ്പ് വെച്ച് കൈ നിറയെ സാധനങ്ങളുമായി മടങ്ങി.

മടങ്ങുമ്പോൾ അവരെല്ലാം പല ആവർത്തി പറഞ്ഞുകൊണ്ടിരുന്നു ” ഇനിയും വരും ഞായർ ദിനത്തിൽ ഈ ചന്തയിൽ..ഇത് നാടിൻറ്റെ സ്വത്താണ്. യുവാക്കളുടെ കൂട്ടം തന്നെയുണ്ടായിരുന്നു ചന്തയിൽ. പ്രത്യേക കൗണ്ടറിട്ട് ഡിവൈഎഫ്ഐ പ്രവർത്തകരാണ് നാടിൻറ്റെ ഹൃദയ വികാരമാരമാര ചന്തയുടെ നിലനിൽപിനായി ഒപ്പ് ശേഖ രണത്തിന് ചുക്കാൻ വഹിച്ചത്.

സിപിഎം നേതാക്കളും പ്രവർത്തകരും നേതൃത്വം നൽകി. സിപിഐ പ്രവർത്തകരും ചന്ത ഞായർ മതിയെന്ന അഭിപ്രായമറിയിച്ച് വ്യാപാ രിസംഘടനകളുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി എത്തി യിരുന്നു.
ഡിവൈഎഫ്ഐ നടത്തിയ ഒപ്പ് ശേഖരണത്തിന് റാഫി തുമരംപാറ, കനൂൽ, ശരത് എസ്, ജിതേഷ് പുളിക്കാച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.