കാഞ്ഞിരപ്പള്ളി:180 രൂപയ്ക്ക് ഹ്രസ്വചിത്രം നിര്‍മിക്കുക, അതിന് അവാര്‍ഡും ലഭിക്കുക. കാഞ്ഞിരപ്പള്ളി  കറിക്കാട്ടൂര്‍ സ്വദേശി ക്രിസ്റ്റീന്‍ ജോസ് സാലസിന്റെ ‘ടൈം ഇന്‍ എ ബോക്‌സാണ്’ സോഷ്യല്‍ നെറ്റ്വര്‍ക്കായ മീഡിയ കണക്ട് ഏര്‍പ്പെ ടുത്തിയ ദേശീയ ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ ഇനേര്‍ഷ്യ എന്ന മറ്റൊരു ചിത്രത്തോ ടൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടത്.

ചിറക്കടവ് കുന്നപ്പള്ളില്‍ പരേതനായ ജോസ് സാലസിന്റെയും കറിക്കാട്ടൂര്‍ സി സി എം സ്‌കൂള്‍ അദ്ധ്യാപിക നിര്‍മ്മല്‍ എബ്രഹാമിന്റെയും മകനാണ് ക്രിസ്റ്റിന്‍ ജോസ് സാലസ് .christeen_genious copyപുണെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആന്‍ഡ് കമ്യൂണിക്കേ ഷനില്‍ ഒന്നാംവര്‍ഷ എംബിഎ വിദ്യാര്‍ഥിയാണു ക്രിസ്റ്റിന്‍. 16 മിനിറ്റുള്ള ചിത്രത്തിന്റെ കഥയും നിര്‍മാണവും സംവിധാനവും ക്രിസ്റ്റീന്‍തന്നെ നിര്‍വഹിച്ചു. ചിത്രീകരണത്തിനു വേണ്ട ഡിജിറ്റല്‍ ക്യാമറ സുഹൃത്തില്‍നിന്നു കടംവാങ്ങി. അഭിനേതാക്കളെല്ലാം സുഹൃത്തുക്കളായതിനാല്‍ ആ വകയിലും കാശ് ലാഭം. 90 രൂപ വിലയുള്ള രണ്ടു ലൈറ്റുകള്‍ വാങ്ങിയതു മാത്രമാണ് ആകെയുണ്ടായ ചെലവ്.time-in-the-box.ഒരാള്‍ തന്റെ പെട്ടി സുഹൃത്തിനെ സൂക്ഷിക്കാനായി ഏല്‍പിക്കുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണു കഥയ്ക്കു പ്രമേയമാകുന്നത്. ചിറക്കടവ് കുന്നപ്പള്ളില്‍ പരേതനായ ജോസ് സാലസിന്റെയും കറിക്കാട്ടൂര്‍ സിസിഎം എച്ച്.എസ്.എസ് അധ്യാപിക നിര്‍മല ഏബ്രഹാമിന്റെയും മകനാണ് ക്രിസ്റ്റീന്‍. അവാര്‍ഡ് ജേതാ വിനു ഹൈദരാബാദിലെ പ്രസിദ്ധമായ രാമോജി ഫിലിം സിറ്റിയില്‍ ഒരു ചിത്രം സൗജന്യമായി ചിത്രീകരിക്കാന്‍ അവസരവും സൗജന്യ പരിശീലനവും നല്‍കും.

ക്രിസ്റ്റിനു ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഷോര്‍ട് ഫിലിം താഴെ കാണുക …

splash 1

mery queens

LEAVE A REPLY