കാഞ്ഞിരപ്പള്ളി: താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റിയും ബാര്‍ അസോസി യേഷനും സംയുക്തമായി പനച്ചേപ്പള്ളി അസീസി ബാലഭവന്‍ സന്ദര്‍ശിച്ച് ക്രിസ്തുമസ് പരിപാടികളും ചില്‍ഡ്രന്‍സ് ഡേയും ആഘോഷിച്ചു. ബാലഭവന്‍ രക്ഷാധികാരി സിസ്റ്റര്‍ എലിസബത്ത് കുളപ്പുറത്തിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് റോഷന്‍ തോമസ് ഉദ്ഘാടനം ചെയ്തു.  x_mas-day-asseesi-copyx_mas-day-2-copyജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്  രേഖ ലോറൈല്‍ ക്രിസ്തുമസ് സന്ദേശം നല്കി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എ.കെ. കുര്യാക്കോസ്, സെക്രട്ടറി അഡ്വ. ജോസ് സിറിയക്, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. ബിന്ദു എം. തോമസ്, അഡ്വേക്കേറ്റുമാരായ എം.കെ. അനന്തന്‍, സാജന്‍ കുന്ന ത്ത്, സോണി തോമസ്, ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിമാരായ സെലീന സെയ്ത്, കെ.ജി. ദിനേശന്‍, സോജ ബേബി, സിസ്റ്റര്‍ ട്രീസാ തുടങ്ങിയവര്‍ പ്രസം ഗിച്ചു.  x_mas-day-3-copy x_mas-day-4-copyതുടര്‍ന്ന് നടന്ന ആഘോഷപരിപാടികളില്‍ അഡ്വക്കേറ്റുമാരായ കെ. അജിത്ത്, രേണുകാ റാം, എം. അനീസ്, സുജിത് കുളങ്ങര, ദീപാ സോമന്‍ തുടങ്ങിയവരും ബാലഭവനിലെ കുട്ടികളും വിവിധ സംഗീത കലാപരിപാടികളും അവതരിപ്പിച്ചു.lab

LEAVE A REPLY