എരുമേലി/മുണ്ടക്കയം/കാഞ്ഞിരപ്പള്ളി : ആദ്യമായി മഴയെ കണ്ട കുട്ടിയെപ്പോ ലെ  തിമിര്‍ത്ത് പെയ്ത മഴയില്‍ നാട് മുങ്ങിക്കുളിച്ചു . പാത്രങ്ങളില്‍ ശേഖരിച്ച് കിണറിലേക്കും ടാങ്കുകളിലേക്കും മഴ വെളളം ആവോളം പകര്‍ന്നു . പ്രകൃതിയുടെ പെയ്തിറങ്ങിയ കനിവിന് നന്ദി പറഞ്ഞ് സന്തോഷത്തിലായി നാട്ടുകാര്‍ .ഇന്നലെ ഉച്ചയോടെയാണ് കാര്‍മേഘങ്ങള്‍ നിറഞ്ഞ് മഴയെത്തുന്നതിന്റ്റ ലക്ഷണം കണ്ടത് .
MAZHA KANJIRAPPALLY
ഈ സമയം ജില്ലയുടെ ചില പ്രദേശങ്ങളില്‍ മഴ പെയ്തു തുടങ്ങിയിരുന്നു . ഇടിയും മിന്നലുമായി പിന്നെയങ്ങോട്ട് മഴ പെയ്യുകയായിരുന്നു . മഴ ഒരു മണിക്കൂറോേളം ശക്തിയിലും, പിന്നീട് ഒരു മണിക്കുറോളം മന്ദഗതിയിലുമായിരുന്നു.വരണ്ടുണങ്ങിയ പൂഴിമണ്ണിനെ നനച്ചെടുത്ത്  കലക്കവെളളമായി ചാലു കീറിയൊഴുകാന്‍ പിന്നെ താമസമുണ്ടായില്ല . വൃക്ഷത്തലപ്പുകള്‍ നനഞ്ഞുകുതിര്‍ന്നു . വെയിലേറ്റ് ഉരുകിയ ടാര്‍ റോഡുകള്‍ തണുപ്പിലായി വെളളമൊഴുകി പടര്‍ന്നു .splash new
കഴിഞ്ഞ ഒരാഴ്ചയായി രാവിലെ മുതല്‍ മൂടിക്കെട്ടിയിരുന്ന ആകാശം ജനങ്ങള്‍ക്ക് മഴ പ്രതീക്ഷ നല്‍കിയെങ്കിലും പെയ്യാതിരുന്നത് നിരാശയ്ക്ക് ഇടയാക്കിയിരുന്നു. MAZHA KANJIRAPPALLY 1
തോടുകളും ഓടകളും മാസങ്ങള്‍ക്ക് ശേഷം വെളളത്തെ സ്വീകരിച്ചു . നീണ്ടുപോയ വേനലിന് ഒരു ചെറിയ ആശ്വാസം പോലുമില്ലാതിരിക്കെ കുടിവെളളത്തിനായി നാട് നെട്ടോട്ടത്തിലായതിനിടെയാണ്‌നിനച്ചിരിക്കാതെ തഴുകി തലോടി ഇന്നലെ മഴ പെയ്തത് . ഏതാനും മണിക്കൂറുകളോളമാണ് പെയ്തതെങ്കിലും അതുണ്ടാക്കിയ ആശ്വാസം അവിസ്മരണീയമായിരുന്നു . st.joseph pubic school
ഇനിയും മഴ പെയ്യാന്‍ അതിരറ്റ പ്രതീക്ഷയാണ് ഇന്നലെ മഴ പെയ്‌തൊഴിഞ്ഞപ്പോള്‍ നിറഞ്ഞത് . വെളളത്തിനായി രാവും പകലും കഷ്ടപ്പെട്ട് കിണറും കുളവുംനിര്‍മിച്ച് വേനലിനോട് പൊരുതിയപ്പോഴാണ് ആശ്വാസവും പ്രതീക്ഷയുമേകി മഴയെത്തിയത്.altra scaning

LEAVE A REPLY