add-were metro-2കാഞ്ഞിരപ്പള്ളി: അനാഥരായ കൂട്ടുകാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ വീട് ഓണസമ്മാനമായി നല്‍കി. ഏക ആശ്രയമായിരുന്ന മാതാവും കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചതോടെ അനാഥമായ മുറികല്ലുംപുറം വിഘ്‌നേശ്വരനിവാസില്‍ ഗോകുലിനും, ഗോപികയ്ക്കുമാണ് സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഓണസമ്മാനമായി തലചായ്ക്കുവാന്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. ഫാ.മാത്യു തുണ്ടിയില്‍ വീടിന്റെ താക്കോല്‍ ഇവര്‍ക്ക് ശനിയാഴ്ച്ച കൈമാറി. onam houseഈ മനോഹര നിമിഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ സഹപാടികളും അദ്ധ്യാപകരും എത്തിയിരുന്നു. ഗോകുല്‍ ഗണേഷ് ഈ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും, സഹോദരി ഗോപിക സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുമാണ്. ഇരുവര്‍ക്കും ആകെയുണ്ടായിരുന്ന തുണ മാതാവ് ഗിരിജ നാലുമാസങ്ങള്‍ക്ക് മുന്‍പ് മരണപെട്ടതോടെ ആനഥരായ  ഇവര്‍ നിന്നിരുന്നത് അമ്മാവനായ അനിലിനൊപ്പമാണയിരുന്നു. ഇവര്‍ക്ക് സ്വന്തമായി വീട് ഇല്ലെന്ന് അറിഞ്ഞതോടെ സ്‌കൂല്‍ അധികാരികള്‍ വീട് നിര്‍മ്മിച്ച് നലല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.still0914_00008 still0914_00007സ്‌കൂളില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ സമ്മാനകൂപ്പണുകള്‍ വിദ്യാര്‍ഥികള്‍ മുഖേനെ വിതരണം ചെയ്ത് വീട് നിര്‍മ്മാണത്തിന് ആവശ്യമായ 50 ശതമാനത്തോളം തുക കണ്ടെത്തി. ബാക്കി തുക സ്‌കൂള്‍ ചാരിറ്റിഫണ്ട്, സോഷ്യല്‍ സര്‍വ്വീസ് ക്ലബ് എന്നിവയില്‍ നിന്നും കണ്ടെത്തിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കാഞ്ഞിരപ്പള്ളിക്ക് സമീപം ചിറക്കടവ് മണക്കാട്ട് ഭാഗത്ത്് 1050 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട്  ഒമ്പത് ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മിച്ചത്. വീടിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തമുണ്ടായിരുന്നു.onam houseതാക്കോല്‍ദാന ചടങ്ങില്‍ സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.മാത്യു തുണ്ടിയില്‍, മാനേജര്‍ ഫാ.ഓസ്റ്റിന്‍ തെക്കേതില്‍, പിടിഎ പ്രസിഡന്റ് ഡയസ് കോക്കാട്ട്, ഫാദര്‍.ഫിലിപ്പ് മഞ്ചാടിയില്‍, സ്റ്റാഫ് സെക്രട്ടറി ആന്റണി കുരുവിള എന്നിവര്‍ പങ്കെടുത്തു.add-were-2 siva-2

LEAVE A REPLY