സിനിമാ പ്രേമികളെ ആവേശത്തിലാക്കി കുഞ്ചാക്കോ ബോബനും പാർവതിയും കോട്ടയം ആനന്ദ് തിയറ്ററിലെത്തി. ഇരുവരും ഒരുമിച്ചഭിനയിച്ച ടേക്ക് ഓഫ് എന്ന സിനിമയുടെ പ്രചരണാർഥമാണു താരങ്ങൾ തിയറ്ററിലെത്തിയത്. രാവിലെ 11ന് അപ്രതീക്ഷിതമായി തിയറ്ററിലെത്തിയ താരങ്ങളെ കണ്ടു സിനിമാപ്രേമികൾ ആവേശഭരിതരായി. ![]() സിനിമ കണ്ടിറങ്ങിയ കുഞ്ചാക്കോ ബോബനെയും പാർവതിയെയും പ്രേക്ഷകർ സന്തോഷപൂർവം സ്വീകരിച്ചു. പ്രേക്ഷകരുടെ പ്രതികരണങ്ങൾ നേരിട്ടറിഞ്ഞ താരങ്ങൾ അവർക്കൊപ്പംനിന്നു സെൽഫിയെടുക്കാനും മറന്നില്ല. ടേക്ക് ഓഫ് എന്ന സിനിമയുടെ സംവിധായകൻ മഹേഷ് നാരായണനും സാങ്കേതികപ്രവർത്തകരും സിനിമാ കാണാൻ എത്തിയിരുന്നു. ![]() ![]() |