മുണ്ടക്കയം:കുരുന്നുകളെ അക്ഷര ലോകത്തേയ്ക്ക് സ്വീകരിക്കാന്‍
എം.ഇ. എസ് പബ്ലിക് സ്കൂളിൽ നാളെ പ്രവോശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയും ദേശാഭിമാനി ജനറൽ മാനേജറുമായ കെ.ജെ  തോമസ് ഉദ്ഘാടനം ചെയ്യും.mes
സ്കൂൾ ചെയർമാർ പി.പി അബ്ദുൽ കരീം അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ആർ രഞ്ജിത്ത് സ്വാഗതവും , വൈസ് പ്രിൻസിപ്പൽ പി.യു ഷാഹിന കൃതജ്ഞതയും അർപ്പിക്കും.. അധ്യയന വർഷത്തെ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് നിർവഹിക്കും.
പുതിയ അധ്യാപകരെ സ്കൂൾ സെക്രട്ടറി മുഹമ്മദ് നജീബ് സ്വാഗതം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു കുട്ടികളെ സ്വീകരിക്കും. ഗ്രാമപഞ്ചായത്തംഗം സൂസമ്മ മാത്യു, ഇമാം പി.കെ സുബൈർ മൗലവി അൽ–റാഷിദി, സ്കൂൾ വികസനകാര്യ സമിതി അധ്യക്ഷൻ നൗഷാദ് ഇല്ലിക്കൽ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അസീസ് ബഡായിൽ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ഫസൽ ഹക്ക്, ജലാൽ വട്ടകപ്പാറ എന്നിവർ ആശംസകൾ അർപ്പിക്കും.

LEAVE A REPLY