പൊന്‍കുന്നം: ജെസിഐ മണിമല ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ രോഗബാധിതരായി മുടി കൊഴിഞ്ഞു പോയവര്‍ക്ക് വിഗ് നിര്‍മിച്ചു നല്‍കുന്നതിലേക്കായി മുടി മുറിച്ചു ശേഖരിച്ചു.ഹെയര്‍ ഫോര്‍ ഹോപ് എന്ന സംഘടനയുമായി ചേര്‍ന്ന് കര്‍ഡിനൽ പടിയറ പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി കുന്നിനി ഉദ്ഘാടനം ചെയ്തു. kalayil stripസമീപ ജില്ലകളില്‍ നിന്നുവരെ നിരവധി സുമനസുകളായ കുട്ടികളും കുടുംബിനികളും പരിപാടിയില്‍ പങ്കെടുത്ത് മുടി മുറിച്ച് നല്‍കി. മണിമല ജെസിഐ പ്രസിഡന്‍റ് വി.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ഹെയര്‍ ഫോര്‍ ഹോപ് ചെയര്‍ പേഴ്‌സണ്‍ നിഷാ ജോസ്, സ്‌കൂള്‍ മാനേജര്‍ ബേസില്‍ പടിയറ, ഷെറിന്‍ സോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.splash 1

LEAVE A REPLY