എരുമേലി : ഒഴക്കനാട് പനച്ചിയില്‍ റെജിയുടെ ചികിത്സക്ക് എരുമേലിക്കാരായ മസ്‌ക്കറ്റിലെ മലയാളികള്‍ സഹായധനം സമാഹരിച്ച് നല്‍കി.നാട്ടിലെ ജീവകാരു ണ്യ സേവനങ്ങള്‍ക്കായി എരുമേലി മസ്‌ക്കറ്റ് അസോസിയേഷന്‍ സഹായനിധി സ്വരൂപിച്ച് നല്‍കാനും തീരുമാനിച്ചു.എട്ട് വര്‍ഷം മുമ്പ് പ്രമേഹ രോഗത്തെ തുടര്‍ന്ന് ഇടത് കാല്‍ മുട്ടിന് താഴെ മുറിച്ച് നീക്കിയെങ്കിലും റെജി ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്നു.jerish
എന്നാല്‍ ഇപ്പോള്‍ രോഗം വഷളായി ഒരൂ കിഡ്‌നിയുടെയും കണ്ണിന്റ്റെയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയും ശരീരത്തിന്റ്റെ ഒരു വശം തളര്‍ന്ന നിലയില്‍ ചികിത്സയിലുമാണ്.റെജിയുടെ നിര്‍ധന കുടുംബത്ത സഹായി ക്കാനും ചികിത്സക്കും സുമനസുകളുടെ സഹായമില്ലാതെ മറ്റ് മാര്‍ഗമില്ല. മസ്‌ക്ക റ്റിലെ എരുമേലി സ്വദേശികള്‍ സമാഹരിച്ച തുക അന്‍സാരി പാടിക്കലിന് കണ്‍വീനര്‍ ബഷീര്‍ താഴത്തുവീട്ടില്‍  കൈമാറി.

രാജന്‍ താഴത്തുവീട്ടില്‍ , ഷാജി മുഹമ്മദ് , മുഹമ്മദ് ഷാ റസാഖ് , ബഷീര്‍ തടത്തിപ്പറമ്പില്‍ , അബി പാടിക്കല്‍ , ഷെമീം ബഷീര്‍ , മുഹമ്മദ് ഖലീല്‍ , ജിന്നാ പാടിക്കല്‍ , ജെറീഷ് എരുമേലി തുടങ്ങിയവര്‍ സംബന്ധിച്ചു.akjjjjjjm

LEAVE A REPLY