Sierra Exif JPEG
എരുമേലി : ശബരിമല പരമ്പരാഗത പാതയിലെ കോയിക്കക്കാവിൽ നാട്ടുകാർ രാത്രിയിൽ ഉറങ്ങാറില്ലന്ന്  പറയാം. വനത്തിൽ നിന്നും ദിവസവും രാത്രിയാകുന്നതോടെ ആനകളെത്തുകയാണ്. വിളഞ്ഞ ചക്കകൾ നിറഞ്ഞ പ്ലാവുകളാണ് ആനകളുടെ ലക്ഷ്യം. കൂട്ടം കൂടി ആനകൾ പ്ലാവ് മരത്തിലിടി തുടങ്ങും.
മരം ഇടിച്ച് കുലുക്കി മറിച്ചിടാനാണ് ശ്രമം. ചക്കകൾ ഞെട്ടറ്റ് താഴെ വീണാൽ ഇടിയും കുലുക്കലും നിർത്തി ചക്ക ചവിട്ടിക്കീറി തീറ്റയാക്കും. രാവെളുക്കുവോളം ഭീകരത പടർത്തിയാണ് ആനകൾ തിരികെ കാടു കയറുന്നത്. അതുവരെ ശ്വാസമടക്കി ഭീതിയിൽ വീടിനുളളിൽ പ്രാർത്ഥ നയോടെ കഴിയുകയാണ് നാട്ടുകാർ. കോയിക്കകാവ് ടോപ്പിലാണ് ആനകൾ കൂടൂതലായെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്തെ പ്ലാവുകളെല്ലാം ആനകളുടെ പരാക്രമത്തിനിരയായി കഴിഞ്ഞു.
ആനകൾ ഇനി ഇവിടെ നിന്നും താഴേക്കിറങ്ങിയാൽ ജനങ്ങൾ തിങ്ങിപ്പാ ർക്കുന്ന മേഖലയാണ്. നാല് ആനകളാണ് പതിവായി എത്താറുളളത്. വാഴ, കപ്പ, പച്ചക്കറി കൃഷികൾ തുടങ്ങിയവയെല്ലാം നശിപ്പിക്കാറുണ്ട്. കഴിഞ്ഞയിടെ കാളകെട്ടി തേക്ക് പ്ലാൻറ്റേഷനിൽ 32 ഹെക്ടറിലെ രണ്ട് ബ്ലോക്കുകളിലെ ആയിരകണക്കിന് മരങ്ങൾ വനംവകുപ്പ് ലേലം നടത്തി മുറിച്ച് മാറ്റിയിരുന്നു. ഇതോടെ വനത്തിൻറ്റെ സ്വഭാവം തന്നെ നഷ്ടമായി മൊട്ടക്കുന്നായ സ്ഥിതിയിലായിരിക്കുകയാണ്.
മൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്താൻ കാരണം ഇതാണ്. വനവിഭവങ്ങ ളില്ലാതായതോടെയാണ് മൃഗങ്ങളുടെ പാലായനം. പാല, മരുതി, വെൺ തേക്ക്, പുന്ന, ചേര്, പെരുമരം,  തുടങ്ങി വിവിധ ഇനങ്ങളിലെ നൂറ് കണക്കിന് മരങ്ങൾ വെട്ടിമാറ്റി. ആന, കാട്ടുപോത്ത്, കേഴ, പന്നി, മ്ലാവ് , കുരങ്ങ് തുടങ്ങി ഒട്ടേറെ മൃഗങ്ങളാണ് നാട്ടിലേക്കെത്തുന്നത്.
കഴിഞ്ഞയിടെ എരുത്വാപ്പുഴയിലും കാട്ടാനകൾ ഭീതി പടർത്തിയിരുന്നു. വനാതിർത്തികളിൽ സൗരോർജ വേലി സ്ഥാപിക്കുമെന്നുളളത് പ്രഖ്യാപനമല്ലാതെ നടപ്പിലാക്കാനായിട്ടില്ല. മരങ്ങൾ വെട്ടിമാറ്റി തരിശായ 32 ഹെക്ടറോളം വരുന്ന വനത്തിലെ പ്രദേശത്ത് ഇനി മരങ്ങൾ വളർന്ന് വനമാകാൻ വർഷങ്ങൾ വേണ്ടിവരും.

LEAVE A REPLY