കാഞ്ഞിരപ്പള്ളി: ചെറുപ്രായത്തില്‍ തന്നെ കാഞ്ഞിരപ്പള്ളിയുടെ വാനമ്പാടിയായി വളര്‍ന്നുവരുന്ന നിയപത്യാല സംഗീതലോകത്ത് ഒരുതരംഗമായി മാറിയിരിക്കുകയാണ്. തന്റെ സ്വസിദ്ധമായ ശബ്ദ സൗന്ദര്യത്തില്‍ സംഗീതരംഗത്ത് വിസ്മയം സ്രിഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ് മണ്ണാര്‍ക്കയം പത്യാല ബിനു ഷിജിന്‍ ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തകുട്ടിയായ നിയപത്യാല. പത്തുവയസുമാത്രം പ്രായമുള്ള ഈ കൊച്ചുമിടുക്കി ഇതിനോടകം പത്തോളം ആല്‍ബങ്ങളിലും ഒരു സിനിമയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.
nia 1 copyചെറുപ്പം മുതലെ പാട്ടുകള്‍ ആസ്വദിച്ചിരുന്ന നിയായില്‍ ഒരു കൊച്ചുഗായിക ഉറങ്ങികിടക്കുന്നുണ്ടെന്ന് മനസിലാക്കിയ മാതാവ് ഷിജിന്‍ പാട്ട് പഠിക്കുന്നതിനായി നിയായെ പൊന്‍കുന്നത്തുള്ള സംഗീത അധ്യാപകന്‍ ജോസാറിനെ ഏല്‍പ്പിച്ചു. ആദ്യ പാട്ടില്‍ തന്നെ ജോസാറിനെ വിസ്മയിപ്പിച്ചുകൊണ്ട് നിയ പാട്ടിന്റെ ലോകത്തിലേക്ക് അഞ്ചാം വയസ്സില്‍ ആദ്യ ചുവടുവെയ്പ്പ് നടത്തി. nia 3copy

പിന്നീട് ചങ്ങനാശേരിയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ പാട്ട് മത്സരത്തില്‍ ഒന്നാം സമ്മാനവും എ ഗ്രേയിടും നേടി മികവുതെളിയിച്ചു. പിന്നീട് ഗുഡ്‌നെസ് ടിവിയിലെ ഏയ്ഞ്ചല്‍സ് ഹാര്‍മണി, ശാലോം ടിവിയിലെ ലിറ്റില്‍ സിംഭണി എന്നീ പരിപാടിയിലൂടെ നിയ തന്റെ കഴിവ് മലയാളികള്‍ക്കാകെ തുറന്നുകാണിച്ചു. niya

സ്‌കൂള്‍ മത്സരങ്ങളിലെ നിറസാന്നിധ്യമായ നിയായെ തുടര്‍ പരിശീലനത്തിനായി കെ.പി.എസി. രവിയുടെ കീഴില്‍ പാട്ട്അഭ്യസിച്ചു കൊണ്ടിരിക്കുന്നു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ഈകൊച്ചു മിടുക്കിയുടെ പാട്ടുകേട്ട പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് ഇങ്ങനെ പറഞ്ഞു നിയ എന്ന കൊച്ചുമിടുക്കി ഭാവി സംഗീതലോകത്തിന്റെ ഒരു മുതല്‍ കൂട്ടാണ്. വാവാ ഉണ്ണീശോ എന്ന ആല്‍ബത്തില്‍ തുടങ്ങി സ്വര്‍ഗീയതാരം, പൈതല്‍, കാരുണ്യവര്‍ഷം എന്നീ ആല്‍ബത്തിലൂടെ തന്റെ സംഗീതപാഠവം നിയ ലോകത്തിനുകാണിച്ചുകൊടുത്തു. 4160

പാട്ടില്‍ മാത്രമല്ല അഭിനയരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചു കഴിഞ്ഞു ഈ പത്തുവയസുകാരി. അബിന്‍ഷാ സംവിധാനം ചെയ്യ്തുകൊണ്ടിരിക്കുന്ന ചേറുമീനുകള്‍ എന്ന സിനിമയില്‍ പാടുകയും കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഈ മണ്ണാര്‍ക്കയം കാരി. കലാരംഗത്തെ നിയായുടെ മികവുനുള്ള അംഗീകാരമായി ഏഷ്യാനെറ്റിലെ റണ്‍ബേബി റണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് ഈ കൊച്ചു പാട്ടുകാരി. പാട്ടിന്റെ ലോകത്ത് തരംഗമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കൊച്ചുമിടുക്കി ആനക്കല്ല് സെന്റ്ആന്റണീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.