ഒമാനിലെ കലാകാരന്‍മാരുടെ സംഘടനയായ റെയിന്‍ബോ ക്ലബ്ബിന്റെ 2015ലെ ബെസ്റ്റ് മ്യൂസിഷന്‍ അവാര്‍ഡിന് മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയായ സുമേഷ് അര്‍ഹനായി.ഒമാനില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത അറബിക്ക് കവിയും ഗാനരചയിതാവുമായ നാസര്‍ അല്‍ ഹിനായി അവാര്‍ഡ് സമ്മാനിച്ചു.

തൂമഞ്ഞ് തുള്ളികള്‍ എന്ന് തുടങ്ങുന്ന ക്രിസ്മസ് ഗാനത്തിന്റെ സംഗീത സംവിധാനത്തിനാണ് സുമേഷിന് അവാര്‍ഡ് ലഭിച്ചത്. ഒമാനില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത അറബിക് കവിയും ഗാനരചയിതാവുമായ നാസര്‍ അല്‍ ഹിനായില്‍ നിന്നു പ്രശസ്തി പത്രവും ഫലകവും കാഷ് അവാര്‍ഡും സുമേഷ് കൂട്ടിക്കല്‍ ഏറ്റുവാങ്ങി.

റെയിന്‍ബോ ക്ലബ് ചീഫ് മെംബര്‍മാരായ ഡോ. രാജഗോപാല്‍, സാംലാല്‍ എന്നിവര്‍ പങ്കെടുത്തു. അറുപ്പത്തിരണ്ട് ഓഡിയോ സീഡികളിലായി 650 മലയാള ഗാനങ്ങള്‍ക്ക് സുമേഷ് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 2010ല്‍ മികച്ച സംഗീത സംവിധായകനുള്ള ഇല്യൂഷന്‍ ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ലഭിച്ചിരുന്നു.മുന്‍ ആര്‍ച്ച് ബിഷപ് കൊര്‍ണേലിയോസ് ഇലഞ്ഞിക്കല്‍ രചിച്ച ഇന്ത്യയുടെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനക്ക് സുമേഷാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്..

LEAVE A REPLY