കണമല : പന്പാവാലി ആറാട്ടുകയം ചെങ്കൽമാക്കൽ രാജുവിന്‍റെ നാല് വയസുള്ള മാളു എന്ന പശുവിന് കിടാരി പിറന്നത് ആടിന്‍റെ ഉടലും, അപൂർവമായ ജനിതക പ്രത്യേകതകളുമായി. രണ്ട് നാക്കും, ഇരുകൈകളിൽ നാല് വീതം കുളന്പുകളും രണ്ടായി തിരിഞ്ഞിരിക്കുന്ന ചെവികളും, ചെറിയ കണ്ണുകളും, മൂക്കും ഒക്കെയായി പിറന്ന കിടാരിക്ക് പശുവുമായി ആകെ സാമ്യമുള്ളത് ഇരുകാലുകളിലെ കുളന്പുകൾക്ക് മാത്രം. goat in different 2 copy
ഇന്നലെ രാത്രി ഏഴിനാണ് അപൂർവതകളുമായി കിടാരി പിറന്നത്. പാല് ഉൾപ്പെടെ ഭക്ഷണമൊന്നും കിടാരിക്ക് കഴിക്കാനാകാത്തതിനാൽ ആയുസ് മണിക്കൂറുകൾ മാത്രമാകാനാണ് സാധ്യതയെന്ന് കരുതുന്നു. രണ്ട് നാക്കുകളിൽ ഒന്ന് മേലണ്ണാക്കിലേക്കും, മറ്റൊന്ന് വായയുടെ പുറത്തേക്കുമാണ്.
st.joseph pubic school
ഭക്ഷണം നൽകിയാൽ മൂക്കിൽകൂടി പുറത്ത് വരും. സാധാരണ കിടാരിയുടെയത്രയും വലിപ്പവും, തൂക്കവുമുണ്ട്. മുട്ടനാടിനോട് സാമ്യമുള്ള കിടാരിയെ കാണാൻ നിരവധി നാട്ടുകാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജനിച്ചതിന് ശേഷം ഒരു തവണ മാത്രം ശബ്ദമുണ്ടാക്കിയതല്ലാതെ കിടാരി ശബ്ദിച്ചിട്ടില്ലെന്ന് ഉടമ രാജു പറഞ്ഞു. goat in different 1 copy
ഏഴ് വർഷമായി പശുക്കളെ വളർത്തുന്ന രാജുവിന് മാളുവിനെ കൂടാതെ മൂന്ന് പശുവും ഒരു എരുമയുമുണ്ട്. മാളുവിന് ഇത് രണ്ടാമത്തെ പ്രസവമാണ്. ആദ്യ ത്തേത് പശുക്കിടാരിയായിരുന്നു. ഇത്തവണത്തെ പ്രസവത്തിൽ അപൂർവത കളുമായി കിടാരി പിറന്നത് ബീജസങ്കലനത്തിലെ അപാകതകളാകാമെന്നാണ് സംശയി ക്കുന്നത്.goat 2splash 1

LEAVE A REPLY