കാഞ്ഞിരപ്പള്ളി: കഴിഞ്ഞ നാലു വർഷം സെന്‍റ് ഡൊമിനിക്സ് കോളജിനെ നയിക്കുകയും നാക് അക്രഡിറ്റേഷനുവേണ്ടി കോളജിനെ സജ്ജമാക്കുകയും ചെയ്ത പ്രിൻസിപ്പൽ ഡോ. കെ. അലക് സാണ്ടറും നീണ്ട മൂന്നു ദശകക്കാലം അധ്യാപന സപര്യ നിർവഹിച്ച അഞ്ച് അധ്യാപകരും ഒരു അനധ്യാപകനും കോളജിൽ നിന്നു വിരമിക്കുന്നു. ‌
27 വർഷം അഞ്ചൽ സെന്‍റ് ജോൺസ് കോളജിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർ ട്ട്മെന്‍റിൽ സേവനത്തിനു ശേഷമാണ് ഡോ. കെ. അലക്സാണ്ടർ സെന്‍റ് ഡൊമിനിക്സ് കോള ജിന്‍റെ പ്രിൻസിപ്പലായി ചാർജെടുത്തത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ കോളജിനു കഴിഞ്ഞു. ‌

ഡോ. കെ. അലക്സാണ്ടറിനോടൊപ്പം വിവിധ വകുപ്പു മേധാവികളായ ഡോ. പി.ജെ. ജോർജ് (ഇംഗ്ലീഷ്), ഡോ. എം.എം. ജോർജ് (കൊമേഴ്സ്), ഡോ. പി.പി. ഏലിയാസ് (ഹിന്ദി), പ്രഫ. ജോർജ് സക്കറിയ (ഗണിതശാസ്ത്രം), ഡോ. റൂബി ജെ.എ. (അസോ. പ്രഫസർ, സാന്പത്തിക ശാസ്ത്രവിഭാഗം), എം.സി.ജോൺ (ലാബ് അസിസ്റ്റന്‍റ്) എന്നിവരുമാണ് വിരമിക്കുന്നത്. ‌ മാനേ ജ്മെന്‍റും അധ്യാപക, അനധ്യാപകരും വിദ്യാർഥികളും പൂർവ വിദ്യാർഥികളും രക്ഷാകർത്താ ക്കളും സംയുക്തമായി വിരമിക്കുന്നവർക്ക് യാത്രയയപ്പു നൽകി.splash 1