മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗ വുമായ അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. നരേന്ദ്ര മോദി സർക്കാർ മൂന്നു വർഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘട നയിലാ ണ് മോദി സർക്കാരിൽ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്. കണ്ണന്താനം ഉൾ പ്പെടെ ഒൻപത് പുതിയ മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.ഞായറാഴ്ച രാവിലെ പത്തിനു നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ മു ന്നൊരുക്കങ്ങൾ പൂർത്തിയായി. ആരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെ ന്നതു സംബന്ധിച്ച ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് നേതൃ ത്വവുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തി യത്.കണ്ണന്താനം ഇടതുപക്ഷത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2006ൽ ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെയാണ് പദവി രാജിവച്ച് ഇടതുമുന്നണിക്കുവേണ്ടി കാഞ്ഞരപ്പള്ളിയിൽ മത്സരിച്ച് എംഎൽഎയായി.2011 ല്‍ കാലാവധി തികയ്ക്കുന്നതിന് മുമ്പെ രാജിവച്ച് ബിജെപിയില്‍ ചേരുകയും ചെയ്തു. ഇടതുമുന്നണി പൂഞ്ഞാറില്‍ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും ഇത് ഉപേക്ഷിച്ചായിരുന്നു ബിജെപിയിലേക്ക് മാറിയത്.
കാഞ്ഞിരപ്പള്ളിയിൽ വികസനം കൊണ്ടുവരുന്നതിൽ മുഖ്യപങ്കു വഹിച്ച അൽഫോ ൻസ് കണ്ണന്താനം മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാ ഹക സമിതി അംഗവുമാണ്. ഞായറാഴ്ച സത്യപ്രതിജ്ഞാ ചെയ്തു അദ്ദേഹം സ്ഥാനമേൽ ക്കും. കർഷകരായ കെ.വി.ജോസഫിന്റെയും ബ്രിജിത് ജോസഫിന്റെയും മകനായി മണിമലയിൽ ജനിച്ച അൽഫോൻസ് കണ്ണന്താനം ഇല്ലായ്മയിലൂടെ വളർന്ന് സ്വന്തം കഴി വു കൊണ്ട് ഉന്നത തലങ്ങളിൽ എത്തി.
ഇടതു സ്വതന്ത്രനായ് കാഞ്ഞിരപ്പള്ളിയിൽ യു.ഡി.എഫിന്റെ ശക്തികേന്ദ്രത്തിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച കണ്ണന്താനം കാഞ്ഞിരപ്പള്ളിയുടെ വികസനത്തിന്റെ പ്രധാന ശില്പിയാണ്. എരുമേലിയിലെ വിമാനത്താവളം പദ്ധതി ആദ്യം വിഭാവനം ചെയ്തത് അ ൽഫോൻസ് കണ്ണന്താനം ആയിരുന്നു.