കാഞ്ഞിരപ്പള്ളി :   ഈരാറ്റുപേട്ടയ്ക്കു സമീപം തലപ്പലം പഞ്ചായത്തിലെ പുന്നത്താനത്ത് പി.പി മുരളി ശ്രീദേവി ദമ്പതികളുടെ മൂന്നാമത്തെ മകള്‍ ആതിര പി മുരളി യാണ് അഫ്‌സലുല്‍ ഉലമാ പഠനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര വര്‍ഷമായി അറബി ഭാഷയില്‍ പ്രാവിണ്യം നേടുന്നത്. എസ്.എസ്.എല്‍.സി പാസായ ശേഷം ആതിര തുടര്‍ പഠനായി തിരഞ്ഞെടുത്തത് അഫ്‌സലുല്‍ ഉലമാ പ്രിലിമിനലിറി കോഴ്‌സാണ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത കോഴ്‌സ് പഠിപ്പിക്കുന്ന  കാഞ്ഞി രപ്പള്ളിയിലെ ദാറുസ്സലാം അറബിക് സ്‌കൂള്‍ ആന്റ് വനിതാ അറബിക് കോളജി ലാണ്  അഫ്‌സല്‍ ഉലമാ പഠിക്കുന്നത്. മൂന്നു വര്‍ഷമാണ് പഠന കാലം. ഇവിടെ പഠിക്കുന്ന ഏക അമുസ്‌ലിം പെണ്‍കുട്ടിയെന്ന പ്രത്യേകയുമുണ്ട് ആതിരക്ക്.arabic_student_kanjirappally-1-copyസ്‌കൂള്‍ പഠന കാലത്ത് അറബി ഭാഷയെക്കുറിച്ച് ആതിരയ്ക്ക് കാര്യമായ അറി വുണ്ടായിരുന്നില്ല.  അടുത്ത ബന്ധുവായ യുവതി അഫ്‌സല്‍ ഉലമാ പഠിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചതോടെയാണ് അറബി ഭാഷയെക്കുറിച്ച് പഠിക്കാന്‍ ഇടയാക്കിയത്.

ഈ അന്വേഷണത്തിലൂടെ ആതിര കണ്ടെത്തിയത്  സാധാരണക്കാര്‍ ശ്രദ്ധിക്കാത്ത ഏറെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. സാധാരണ ഗതിയില്‍ അഫ്‌സല്‍ ഉലമാ പാസായാല്‍ അധ്യപികയായി ജോലി നോക്കാമെന്ന ധാരണയിലാണ് ഏറെപ്പേ രും ഈ കോഴ്‌സ് തെരഞ്ഞെടുക്കുന്നത്. arabic_student_kanjirappally-copyഎന്നാല്‍ ആതിരയുടെ കണ്ടെത്തല്‍ മറ്റൊന്നാണ്. ലോക ഭാഷകളില്‍ ആറാം സ്ഥാനമുള്ള അറബി മാതൃഭാഷയായി സ്വീകരിച്ച 19 രാജ്യങ്ങളും ഉപഭാഷയായി ഉപയോഗിക്കുന്ന ഏഴു രാജ്യങ്ങളു മുണ്ട്. വടക്ക് മെറോക്കോ മുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്തുള്ള ദുബായ് വരെയുള്ള രാജ്യങ്ങളില്‍ അറബി ഭാഷയ്ക്കാണ് പ്രാമുഖ്യമുള്ളത്.

ഇക്കാരണത്താല്‍ അറബി ഭാഷയില്‍ പ്രാവിണ്യം നേടിയാല്‍ മിഡില്‍ ഈസ്റ്റില്‍ ജോലി സാദ്ധ്യത ഏറെയാണ്.  അഫ്‌സല്‍ ഉലമാ കോഴ്‌സിന്റെ ഭാഗമായി ഖൂര്‍ആനും,ഹദീസുകളും, ഇസ്‌ലാമിക കര്‍മ്മശാസ്ത്രവും പഠിക്കുന്ന ആതിര പരമ്പരാഗത മുസ്‌ലിം യുവതി യുവാക്കളെക്കാള്‍  ഇസ്‌ലാമിക ആചാര അനുഷ്ടാനങ്ങളെക്കുറിച്ച് വ്യക്തമായി അറിവും നേടിക്കഴിഞ്ഞു.

52 വര്‍ഷമായി മതവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന അറബിക് സ്‌കൂള്‍ പെണ്‍കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് നാലുവര്‍ഷം മുമ്പാണ് അഫ്‌സലുല്‍ ഉലമാ പ്രിലിമിനലിറി കോഴ്‌സ് ആരംഭിക്കുന്നത്. ടി.എസ് അബ്ദുല്‍സലാം അല്‍ഖാസിമി പ്രിന്‍സിപ്പലായും   രണ്ട് അധ്യാപികമാര്‍ വിവിധ വിഷയങ്ങളിലും ക്ലാസെടുക്കുന്നു.lab

LEAVE A REPLY