അരയാലിന് തേന്മാവ് ജീവിത സഖിയായി.പൊന്‍കുന്നത്ത് ക്ഷണിക്കപ്പെട്ട സദസിന് മുന്‍പിലായിരുന്നു.അരയാലിന്റെയും തേന്മാവിന്റെയും മംഗല്യം. st.joseph
മോറേസി വൃക്ഷ രാജ കുടുംബത്തിലെ നാല്‍പ്പാമര പുത്രന്‍ അരയാല്‍ പഴ വര്‍ഗ്ഗങ്ങളിലെ രാജ്ഞിയായ തേന്മാവിനെ യാണ് ജീവിത സഖിയാക്കിയാക്കിയത്.100വര്‍ഷത്തിലേറെയായി ഒരേ ചുവട്ടില്‍ വളര്‍ന്നു നിന്ന അരയാലും തേന്മാ വും ആണ് വിവാഹിതരായത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.55നും1.20നു മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ചിറക് കടവ് ഈസ്റ്റ് വി.എസ് യുപി സ്‌കൂള്‍ അങ്കണത്തിലായിരുന്നു അരയാലിന്റയും തേന്മാവിന്റെയും മംഗല്യം. സ്‌കുള്‍ അധികൃതരും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയും ചേര്‍ന്നാണ് വിവാഹം സംഘടിച്ചത്.

wedding trees 5നിരവധി വിവാഹ ചടങ്ങു കളില്‍ കാര്‍മികത്വം വഹിച്ച ടി.പി മോഹനന്‍ പിള്ളയായിരുന്നു അരയാലിന്റെയും തേന്മാവിനെറയും വിവാഹത്തി ലും കാര്‍മികത്വം വഹിച്ചത്.ആത്മാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ആല്‍മരവും മാവും വിവാഹിതരാകുന്ന ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുവാന്‍ ജനപ്രതി നിധികളും വിദ്യാര്‍ത്ഥികളും നാട്ടുകാരു അടക്കം നിരവധി പേരാണ് എത്തിയത.സാധാരണ വിവാഹങ്ങള്‍ക്കായുള്ള എല്ലാ ചടങ്ങുകളും വൃക്ഷമാംഗല്യത്തിനും ഒരുക്കിയിരുന്നു.wedding trees 1വിവാഹം നടന്ന സ്‌കൂള്‍ അങ്കണം കുരുത്തോലകളും മറ്റുമുപയോഗിച്ച് അലംകൃതമാക്കുകയും ചെയ്തു.നിറപറയെയും നിലവിളക്കിലെ അഗ്‌നിയെയും സാക്ഷിയാക്കി നാദസ്വരത്തിന്റെയും കൊട്ടിന്റെയും കുരവയുടെയും അകമ്പടിയോടെ യാണ് ആലിന്റെയും മാവിന്റെ യും താലികെട്ട് നടന്നത്. wedding trees 2 copy
താലികെട്ടിനെ തുടര്‍ന്ന് ഇരുവര്‍ക്കും പുഷ്പഹാരവും ചാര്‍ത്തി.വിവാഹത്തില്‍ പങ്കെടുത്തവര്‍ എല്ലാം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ജര്‍മനിയില്‍ നിന്നുള്ള വിദേശ സംഘവും വൃക്ഷമാംഗല്യം കാണുവാനായെ ത്തി.ആല്‍മരത്തിനും തേന്മാവിനും ഒപ്പം നിന്ന് ഫോട്ടോ എടുത്ത ഇവര്‍ അപൂര്‍വ്വ മാംഗല്യത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ  സന്തോഷം മറച്ചു വച്ചില്ല.

വനംവന്യജീവി ബോര്‍ഡംഗവും വനമിത്ര അവാര്‍ഡ് ജേതാവുമായ കെ.ബിനുവിന്റെ നേതൃത്വത്തിലായിരുന്നു വൃക്ഷമാംഗല്യം സംഘടിപ്പിച്ചത്. വൃക്ഷങ്ങളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഇതുവഴി ലക്ഷ്യം വച്ചതെന്ന് ബിനു പറഞ്ഞു..wedding trees
ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസമാജം എയ്ഡഡ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന വൃക്ഷമാംഗല്യം അങ്ങനെ ചരിത്രസം ഭവമായി മാറി.വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്. ബിജു,സ്‌കൂള്‍ മാനേജര്‍ എം.എന്‍. രാജരത്നം, സെക്രട്ടറി കെ.ടി.ബാബു, ഹെഡ്മാസ്റ്റര്‍ എന്‍.പി.ശ്രീകുമാര്‍,  എന്നിവര്‍ വിവാഹച്ചട ങ്ങുകള്‍ക്കു നേതൃത്വം നല്‍കി.akjm

LEAVE A REPLY