ഇളങ്ങുളം: പൊന്‍കുന്നം-പാലാ റോഡില്‍ ഇളങ്ങുളം എസ്.എന്‍.ഡി.പി.ജങ്ഷനു സ മീപം വളവില്‍ കാറുകള്‍ കൂട്ടിയിടിച്ചു തകര്‍ന്നു. യാത്രക്കാര്‍ നിസാര പരിക്കുകളോ ടെ രക്ഷപെട്ടു.ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. പൊന്കു ന്നത്തു നിന്ന് ഇളങ്ങുളത്തേക്കു അമിതവേഗത്തില്‍ വന്ന കാര്‍ എതിരേ വന്ന കാറിലിടി ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുകാറുകളുടേയും ടയറുകള്‍ പൊട്ടി ത്തെറിച്ചു. ഇവ കാറില്‍ നിന്ന് വേര്‍പെട്ട നിലയിലാണ്. പൊന്‍കുന്നത്തു നിന്നു വന്ന കാര്‍ വളവി ല്‍ അമിതവേഗത്തില്‍ തെറ്റായദിശയിലാണ് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ കാ റില്‍ ബിയര്‍കുപ്പികള്‍ കണ്ടത് ഓടിക്കൂടിയ നാട്ടുകാരെ ക്ഷുഭിതരാക്കി. വിവരമറി യിച്ചതിനെത്തുടര്ന്ന് പൊന്‍കുന്നം പോലീസെത്തി വാഹനമോടിച്ചിരുന്ന തമ്പലക്കാട് സ്വദേശി ജിമ്മിജോര്ജിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു.
കുറവിലങ്ങാട് സ്വദേശി ബിപിന്‍ സെബാസ്റ്റ്യന്റെതാണ് വാഹനം. ബിപിന്ന്റെ കാ റിലേക്കാണ് എതിരെ ദിശയില്‍ നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ച ത്.അപ കടത്തില്‍ പെട്ട മറ്റേ കാര്‍ ഓടിച്ചിരുന്ന കുറവിലങ്ങാട് ഇടശേരില്‍ വിപിന്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പി.പി.റോഡില്‍ നിരവധി വാഹനാപകടങ്ങളാണ് അടുത്തിടെ നടന്നത്. ഇതേ സ്ഥലത്ത് മാസങ്ങള്‍ക്കുള്ളില്‍ എട്ടാമത്തെ അപകടമാണ്. വെള്ളിയാഴ്ച എലിക്കുളത്ത് ബാങ്ക് പടിക്കല്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു.