എരുമേലി : കഴിഞ്ഞ ദിവസം സ്കൂളിലേക്ക് കുട്ടികളുമായി വന്ന ബസിൻറ്റെ മുന്നിലേക്ക് കൂറ്റൻ ശിഖരം പതിച്ച മരം ചുവടെ വെട്ടിനീക്കി നാട്ടുകാർ അപകട ഭീഷണി എന്നന്നേക്കുമായി ഒഴിവാക്കി. പാക്കാനം-ഇഞ്ചക്കുഴി റോഡിൽ വിജനമായ വനപാതയിലെ ഇടക്കൂപ്പ് ഭാഗത്താണ് അപകടഭീഷണിയായി ആഞ്ഞിലി മരം നിന്നിരുന്നത്.

നൂറ് വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന മരം ഏതാനും മാസം മുമ്പ് ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞതോടെ ചുവട് ഇളകി കടപുഴകിയേക്കാ വുന്ന സ്ഥിതിയിലായിരുന്നു. കഴിഞ്ഞ ദിവസം സ്കൂൾ ബസിന് മുന്നിലേ ക്ക് വലിയ ശിഖരം പതിച്ചതോടെ വാർഡംഗം ജോമോൻ തോമസ് വാഴ പ്പിനോടാവശ്യപ്പെടുകയായിരുന് നു.

തുടർന്ന് ഡിഎഫ്ഒ അനുമതി നൽകിയതോടെ ശനിയാഴ്ച മരം ചുവടെ മുറിച്ചുമാറ്റി. ഇതിനാവശ്യമായ തുക വനം വകുപ്പിൽ ഫണ്ടില്ലാത്തതി നാൽ വാർഡംഗത്തിൻറ്റെ നേതൃത്വത്തിൽ പിരിവെടുക്കുകയായിരുന്നു. മരം വെട്ടി നീക്കാൻ 13000 രൂപ ചെലവിട്ടെന്ന് വാർഡംഗം ജോമോൻ പറഞ്ഞു.