സംസ്ഥാനത്തെ കെട്ടിട്ട നിര്‍മ്മാണ ചട്ടങ്ങള്‍ ലളിതമാക്കുമെന്നും നിലവിലെ അനധികൃ ത കെട്ടിട്ടങ്ങള്‍ക്ക് പിഴ ഈടാക്കി നമ്പര്‍ നല്‍കുമെന്നും കെട്ടിട നിര്‍മ്മാണത്തെ സംബ ന്ധിച്ചുള്ള അപേക്ഷകള്‍ ഓണ്‍ലൈനാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി എടുക്കുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെ.ടി ജലീല്‍.മുണ്ടക്കയം പ്രസ് ക്ലബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച വരെ കുറിച്ചും അതിന് സാങ്കേതി ക നിര്‍ദ്ദേശം നല്‍കിയവരെ കുറിച്ചുമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്ര സിദ്ധീകരിക്കും. ഇതു വഴി ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടനിര്‍മ്മാണം നടത്തിയ കുറി ച്ചും അതിന് സാങ്കേതിക ഉപദേശം നല്‍കിയവരെ കുറിച്ചും ജനങ്ങളെ അറിയിക്കുക വഴി ഭാവിയില്‍ ഇത്തരം ക്രമവിരുദ്ധ പ്രവര്‍ത്തന ക്കള്‍ക്ക് തടയിടുവാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
നിലവിലുള്ള അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയാല്‍ ഇതിന്റെ അവശിഷ്ടങ്ങ ള്‍ നെല്‍വയലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിക്ഷേപിക്കുക വഴി പ്രകൃതിക്ക് കനത്ത പ്രഹരമേല്‍ക്കാന്‍ ഇടയുണ്ട്. അതിനാലാണ് അനധികൃത കെട്ടിടങ്ങള്‍ വന്‍ പിഴ ഈടാക്കി നമ്പര്‍ നല്‍ കുന്നത്. ഇങ്ങനെ ലഭിക്കുന്ന പിഴ തുകയുടെ 50 % വീതം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനുമായി നല്‍കും. കെട്ടിട നിര്‍മ്മാണ ത്തെ സംബന്നിച്ചുള്ള അപേക്ഷകള്‍ ആവിശ്യമായ രേഖകള്‍ക്കൊപ്പം ഓണ്‍ലൈനില്‍ സമര്‍പ്പിച്ചാല്‍ കാല താമസമില്ലാതെ നമ്പറും പെര്‍മിററ്റും ഉള്‍പ്പെടെ ലഭ്യമാക്കുമെ ന്നും പറഞ്ഞു.

ഇതു വഴി ഓഫീസുകള്‍ കയറി ഇറങ്ങി അപേക്ഷ നല്‍കുന്നവരുടെ ദുരിതത്തിന് അ റുതി വരുത്താനാവും.നിലവിലുള്ളവ അല്ലാതെ ഇനി യാതൊരു അനധികൃത നമ്പര്‍ നല്‍കില്ലന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.പി.സി ജോര്‍ജ്, ഇ.എസ്.ബിജിമോള്‍ തുടങ്ങിയ എം.എല്‍.എ മാരും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ ജോസഫ് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് രാജു എന്നിവരും മന്ത്രി കെ.ടി ജലീലിനൊപ്പം ഉണ്ടായിരുന്നു.