മന്ത്രി തോമസ് ഐസക്കിന്റെ സ്റ്റാഫ് അംഗം അഡ്വ. എം. എ. അനസിന്റെ ഖബറടക്കം നടത്തി.
പൊന്‍കുന്നം: ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പനമറ്റം മാടപ്പള്ളിക്കുല്‍േ അഡ്വ. എം. എ. അനസിനെ പനമറ്റം ജുമാമസ്ജിദ് ബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.
പൊന്‍കുന്നത്തിന് അടുത്തുള്ള പനമറ്റത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ തിങ്കളാഴ്ച വൈകിട്ട’ നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളിയില്‍ അഭിഭാഷകനായിരുന്ന അനസ് കഴിഞ്ഞ ഇടതു മന്ത്രി സഭാ കാലയളവിലും ധനകാര്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനിലും പ്രവര്‍ത്തിച്ചിരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന് വേണ്ടി നിര്‍ണായകമായ മുന്നൊരുക്കം നടത്തിയ എകെജി സെന്റര്‍ കോര്‍ ടീമിലും അംഗമായിരുന്നു.തിരുവനന്തപുരം ലോ അക്കാദമിയില്‍ 19982001 ബാച്ചില്‍ ആണ് എം. എ. അനസ് നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനാരംഗത്തും സജീവമായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ കൂരാലിയില്‍ സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്പില് പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷം വൈകിട്ട’് നാലിന് പനമറ്റം ജുമാമസ്ജിദ് ബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.
വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ദിനേശ് പുത്തലത്ത്, ഡോ. എന്‍. ജയരാജ് എം.എല്‍.എ, മനുഷ്യാവകാശ കമ്മീഷന് മുന്‍ ചെയര്മാന് റിട്ട.ജസ്റ്റിസ്. എന്‍. നടരാജന്, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ്, ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്, സി.പി.ഐ സംസ്ഥാന എക്സികുട്ടീവ് കമ്മറ്റി അംഗം വി.ബി.ബിനു, ധനകാര്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരന്, സഹജീവനക്കാര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.