കാഞ്ഞിരപ്പള്ളി: അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഡയറി പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം പൊടിമറ്റത്തുള്ള സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ നാളെ രാവിലെ 10ന് ജോസ് കെ. മാണി എംപിയുടെ അധ്യക്ഷതയില്‍ നബാര്‍ഡ് സിജിഎം രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്ക് ബാങ്കിംഗ് മേഖലയോടൊപ്പം സാമൂ ഹ്യപ്രതിബദ്ധതയുടെ ഭാഗമായി നടത്തിവരുന്ന നിരവധി പദ്ധതികളില്‍ ചിലതാണ് ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍. കേരളത്തില്‍ ഫാര്‍മേഴ്‌സ് ക്ലബ്ബുകളുടെ എണ്ണത്തിലും കാര്യക്ഷ മതയിലും പ്രവര്‍ത്തനത്തിലും കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്ക് മുന്‍പ ന്തിയിലാണ്. റബറിന്റെ വിലത്തകര്‍ച്ച കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളെ വളരെയ ധികം പ്രതികൂലമായി ബാധിച്ചു.

ഏകവിള കൃഷിയില്‍ മാത്രം അഭയം കണ്ടെത്തിയിരുന്ന കര്‍ഷകര്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ഈ അവസരത്തിലാണ് ഒരേ പ്രദേശത്തെ കൃഷിക്കാര്‍ ഒന്നി ച്ചുകൂടി കാര്‍ഷിക വികസനബാങ്കിന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹായ ത്തോടെ തനതു സംരംഭങ്ങള്‍ ആരംഭിച്ചത്.st.joseph pubic school
കാര്‍ഷിക ക്ഷീരപദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നബാര്‍ഡിന്റെ നേതൃത്വത്തില്‍ കേന്ദ്രഗവണ്‍മെന്റ് പദ്ധതിയായ ഫാര്‍മേഴ്‌സ് പ്രഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ (എഫ്പിഒ) ആരംഭിക്കുവാന്‍ കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്കിനെ (പിഒപിഐ) ഏല്‍പ്പിക്കുന്നത്.splash new
ഒരു സാധാരണ ക്ഷീരകര്‍ഷകനെ സംബന്ധിച്ചിടത്തോളം പശുവളര്‍ത്തല്‍ ലാഭകരമാക്കുവാന്‍ അത് വ്യവസായിക അടിസ്ഥാനത്തിലേക്ക് മാറ്റുക എന്നതാണ് പദ്ധതി. അതിനാവശ്യമായ സാമ്പത്തികം, ശാസ്ത്രീയമാര്‍ഗങ്ങള്‍, വിലക്കുറവിലും പോഷകസമ്പുഷ്ടവുമായ കാലിത്തീറ്റയുടെ ലഭ്യത, ചികിത്സാസഹായം എന്നിവയാണ് വേണ്ടത്. ഈ വസ്തുതകള്‍ കണക്കിലെടുത്താണ് കാഞ്ഞിരപ്പള്ളി അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഡയറി പ്രൊഡ്യൂസര്‍ കമ്പനി നിലവില്‍ വന്നത്.

കര്‍ഷകരുടെ ഉത്പ്പന്നങ്ങളെ മൂല്യവര്‍ധിത വസ്തുക്കളായി മാറ്റി അധികവരുമാനം സ്വായത്തമാക്കുക, അഭ്യസ്തവിദ്യരായ യുവജനങ്ങളെ ഹൈടെക് കാര്‍ഷിക മേഖല പരിചയപ്പെടുത്തി കര്‍മോല്‍സുകരാക്കുക, പരിസ്ഥിതി സൗഹൃദമായ കൃഷി രീതിയിലൂടെ ജൈവ ഉത്പന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നിവ കമ്പനിയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍പ്പെടുന്നു. കാലിത്തീറ്റ ഉത്പാദനവും വിപണനവും, ചാണകം സമ്പുഷ്ടീകരിച്ച് വിവിധ വിളകള്‍ക്കനുയോജ്യമായ ജൈവവളനിര്‍മാണം, കര്‍ഷകരില്‍നിന്നു പാല്‍ നേരിട്ട് ഉപഭോക്താവില്‍ എത്തിക്കുന്ന ചെയിന്‍ സിസ്റ്റം, പാലിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും എന്നിവയാണ് കമ്പനിയുടെ ആദ്യത്തെ പദ്ധതികള്‍.st.joseph pubic school
കേന്ദ്ര ഗവണ്‍മെന്റിന്റെ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത 55 ഓളം കര്‍ഷക ഷെയര്‍ഹോള്‍ഡേഴ്‌സും 10 ലക്ഷം രൂപാ ഓതറൈസ്ഡ് ക്യാപ്പിറ്റലും ആണ് ഇപ്പോള്‍ ഉള്ളത്. അത് 500 മെംബറും ഒരു കോടി രൂപാ ഓതറൈസ്ഡ് ഷെയറും ആക്കുന്നതിനുള്ള യജ്ഞത്തിലാണ് ഇപ്പോള്‍ കമ്പനി.splash new
ജോസ് സി. കലൂര്‍ എംഡിയും ബേബി സെബാസ്റ്റ്യന്‍ ഉറുമ്പുകാട്ടില്‍ സിഇഒയും ജോയി മടുക്കക്കുഴി, സിബി നമ്പുടാകം, ജോജി വാളിപ്ലാക്കല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഷാജി പാമ്പൂരി, ഷിബുമോന്‍, ഐസക് ജെയിംസ്, കെ.വി. കുര്യന്‍ കുളമ്പള്ളി, ടോമി ഇളംതോട്ടം എന്നിവര്‍ ഡയറക്ടര്‍മാരും ജെയിസണ്‍ കുന്നത്തുപുരയിടം, ജോര്‍ട്ടിന്‍ കിഴക്കേത്തലയ്ക്കല്‍, സന്തോഷ് കെ.ആര്‍. എന്നിവര്‍ പ്രമോട്ടര്‍മാരായും പ്രവര്‍ത്തിക്കുന്നു. കര്‍ഷകരെ വരുമാനത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.altra scaning splash 1

LEAVE A REPLY